Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kuttikkanam Today

Kottayam

കു​ട്ടി​ക്കാ​നം മ​രി​യ​ൻ കോ​ള​ജി​ൽ ദേ​ശീ​യ കോ​ണ്‍​ഫ​റ​ൻ​സും പ്ര​ബ​ന്ധ അ​വ​ത​ര​ണ​വും ഇ​ന്ന്

കു​ട്ടി​ക്കാ​നം: സാ​ന്പ​ത്തി​ക വ​ള​ർ​ച്ച​യും പാ​രി​സ്ഥി​തി​ക സം​ര​ക്ഷ​ണ​വും കോ​ർ​ത്തി​ണ​ക്കു​ന്ന സു​സ്ഥി​ര വാ​ണി​ജ്യ മാ​തൃ​ക​ക​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തി​നാ​യി കു​ട്ടി​ക്കാ​നം മ​രി​യ​ൻ കോ​ള​ജി​ൽ (ഓ​ട്ടോ​ണ​മ​സ്) സം​ഘ​ടി​പ്പി​ക്കു​ന്ന ദേ​ശീ​യ കോ​ണ്‍​ഫ​റ​ൻ​സി​ന് ഇ​ന്ന് തു​ട​ക്ക​മാ​കും. സ്കൂ​ൾ ഓ​ഫ് കൊ​മേ​ഴ്സ് ആ​ൻ​ഡ് പ്രൊ​ഫ​ഷ​ണ​ൽ സ്റ്റ​ഡീ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഐ​സിഎ​സ്എ​സ്ആ​ർ സ്പോ​ണ്‍​സ​ർ ചെ​യ്യു​ന്ന പ​രി​പാ​ടി രാ​വി​ലെ 9.30ന് ​ആ​രം​ഭി​ക്കും.

മ​രി​യ​ൻ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. ഡോ. ​അ​ജി​മോ​ൻ ജോ​ർ​ജ് സ​മ്മേ​ള​നം ഔ​ദ്യോ​ഗി​ക​മാ​യി ഉ​ദ്ഘാ​ട​നം ചെ​യ്യും. കൊ​മേ​ഴ്സ് വി​ഭാ​ഗം മേ​ധാ​വി ഡോ. ​ആ​ർ. രൂ​പ, ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി ഡോ. ​എ​മി​ൽ​ഡ കെ. ​ജോ​സ​ഫ് എ​ന്നി​വ​രാ​ണ് കോ​ണ്‍​ഫ​റ​ൻ​സി​ന്‍റെ സം​ഘാ​ട​കസ​മി​തി​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​നുശേ​ഷം ന​ട​ക്കു​ന്ന സെ​ഷ​നു​ക​ളി​ൽ പ്ര​മു​ഖ അ​ക്കാ​ദ​മി​ക-​വ്യാ​വ​സാ​യി​ക വി​ദ​ഗ്ധ​ർ സം​സാ​രി​ക്കും. കൊ​ച്ചി ഇ​വൈ ഗ്ലോ​ബ​ൽ ഡെ​ലി​വ​റി സ​ർ​വീ​സ​സി​ലെ ക്ലൈ​മ​റ്റ് ചേ​ഞ്ച് ആ​ൻ​ഡ് സ​സ്റ്റൈ​ന​ബി​ലി​റ്റി സ​ർ​വീ​സ​സ് സീ​നി​യ​ർ മാ​നേ​ജ​ർ ജോ​ണി സി. ​പോ​ൾ, ട്രി​ച്ചി സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജി​ലെ കൊ​മേ​ഴ്സ് വി​ഭാ​ഗം മേ​ധാ​വി ഡോ. ​ജി. ജോ​ണ്‍, മ​ഹാ​ത്മാ​ഗാ​ന്ധി യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ദി ​തേ​ർ​ഡ് ഏ​ജ് ഡ​യ​റ​ക്ട​ർ ഡോ. ​ടോ​ണി കെ. ​തോ​മ​സ് എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ക്കും.

’ഹ​രി​ത വ്യാ​പാ​ര​വും സു​സ്ഥി​ര വാ​ണി​ജ്യ​വും’ എ​ന്ന​താ​ണ് ഈ ​ദേ​ശീ​യ കോ​ണ്‍​ഫ​റ​ൻ​സി​ന്‍റെ പ്ര​ധാ​ന വി​ഷ​യം. സാ​ന്പ​ത്തി​ക വ​ള​ർ​ച്ച​യ്ക്കൊ​പ്പം സാ​മൂ​ഹി​ക​വും പാ​രി​സ്ഥി​തി​ക​വു​മാ​യ ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ൾ സ​മ​ന്വ​യി​പ്പി​ക്കു​ന്ന സു​സ്ഥി​ര വാ​ണി​ജ്യ മാ​തൃ​ക​ക​ളും നൈ​തി​ക വ്യാ​പാ​രരീ​തി​ക​ളും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യാ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

കൊ​മേ​ഴ്സ്, മാ​നേ​ജ്മെ​ന്‍റ് മേ​ഖ​ല​ക​ളി​ലെ നൂ​ത​ന പ്ര​വ​ണ​ത​ക​ളെ​ക്കു​റി​ച്ച് അ​ധ്യാ​പ​ക​ർ, ഗ​വേ​ഷ​ക​ർ, വ്യ​വ​സാ​യ പ്ര​മു​ഖ​ർ, വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​രു​ടെ പ്ര​ബ​ന്ധ അ​വ​ത​ര​ണ​ങ്ങ​ളും കോ​ണ്‍​ഫ​റ​ൻ​സി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കും. അ​റി​വു​ക​ൾ പ​ങ്കു​വയ്ക്കു​ന്ന​തി​നും മി​ക​ച്ച​തും സു​സ്ഥി​ര​വു​മാ​യ ഒ​രു സാ​ന്പ​ത്തി​ക വ്യ​വ​സ്ഥ കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​നു​ള്ള ച​ർ​ച്ച​ക​ൾ​ക്കും ഈ ​വേ​ദി അ​വ​സ​ര​മൊ​രു​ക്കും.

Latest News

Corehub Up